10:42pm 18 May 2026
NEWS
യുഡിഎഫ് സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞയില്‍ ചെങ്ങന്നൂരില്‍ ആഹ്ളാദ പ്രകടനം നടത്തി.
18/05/2026  08:38 PM IST
nila
യുഡിഎഫ് സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞയില്‍ ചെങ്ങന്നൂരില്‍ ആഹ്ളാദ പ്രകടനം നടത്തി.

 

ചെങ്ങന്നൂര്‍:കേരളത്തിലെ ജനങ്ങള്‍ക്കും അവകാശങ്ങള്‍ക്കുവേണ്ടി സമരം ചെയ്ത ആശാപ്രവര്‍ത്തകര്‍ക്കും വനിതകൾ ഉള്‍പ്പെടെയുളളവര്‍ക്കും  നൽകിയ വാഗ്ദാനങ്ങള്‍ പാലിച്ചുകൊണ്ട് വി ഡി സതീശൻ സർക്കാർ ഉജ്ജ്വല തുടക്കമാണ് കുറിച്ചിരിക്കുന്നതെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി എബി കുര്യാക്കോസ് പറഞ്ഞു.  മറ്റു വാഗ്ദാനങ്ങൾ പാലിക്കുന്നതിനുളള നടപടികളും സ്വീകരിക്കും. ആലപ്പുഴയില്‍ പിണറായി സർക്കാരിന്‍റെ കാലത്ത് നടന്ന ക്രൂരമായ പേലീസ് മർദ്ദനങ്ങളില്‍ തുടര അനേഷണം പ്രഖ്യാപ്പിക്കപ്പെട്ടു. അഴിമതികളും ജനുവിരുദ്ധ നടപടികളും അന്വേഷിക്കുകയും അതിനുവേണ്ടി നടപടികൾ സ്വീകരിക്കുകയും ചെയ്യും. ജനങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന സർക്കാരാണ് അധികാരത്തിൽ എത്തിയിരിക്കുന്നത്.
വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ സംസ്ഥാനത്ത് അധികാരത്തിൽ വന്നതിൽ യുഡിഎഫ് ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ  നടത്തിയ ആഹ്ലാദ  പ്രകടനത്തിനോടനുബന്ധിച്ചുള്ള  യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അഡ്വ. എബി കുര്യാക്കോസ്. യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ജൂണി കുതിരവട്ടം അധ്യക്ഷത വഹിച്ചു. കൺവീനർ അഡ്വ ഡി. നാഗേഷ് കുമാർ,ഡിസിസി ജനറല്‍  സെക്രട്ടറിമാരായ അഡ്വ.ജോര്‍ജ്  തോമസ്, തോമസ് ചാക്കോ, കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയംഗം  ഡോ. ഷിബു ഉമ്മൻ, ജോൺസ് മാത്യു, ഗണേഷ് പുലിയൂർ, കെ ദേവദാസ്, നഗരസഭാ ചെയർമാൻ മനീഷ് കീഴാമഠത്തിൽ, പുലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്  രതി സുഭാഷ്,  വൈസ് പ്രസിഡന്‍റ് മിഥുന്‍കുമാർ മയൂരം, അന്‍വര്‍ ഹുസൈന്‍, റ്റി.കെ ഷാജഹാന്‍, അനിയന്‍ കോളൂത്ര, എസ് ബാലചന്ദ്രന്‍ നായര്‍, തോമസ് എബ്രഹാം, ശശി എസ് പിള്ള ദിലീപ് ചെറിയനാട് സജീവ വെട്ടിക്കാട്, ഷാജി കാരക്കാട്, മധു പുഴയോരം, പൊന്നമ്മ രാജപ്പൻ,വി.കെ ശോഭ, കെ.കെ സജികുമാര്‍ റിജോ ജോൺ ജോർജ്,എന്‍.സി. രഞ്ജിത്  തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img